പഴയങ്ങാടി: പഴയങ്ങാടിയിലെയും റെയിൽവേ അണ്ടർ പാസേജിലെയും വാഹന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ-ബസ് തൊഴിലാളി യൂണിയനുകൾ എന്നിവരുടെ യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ടു.


യോഗ തീരുമാനപ്രകാരം എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെയുള്ള റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. നോ-പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ 10 മിനിറ്റ് വരെ വാഹനങ്ങൾ പാർക്ക് ചെയ്യാം. അതിൽ കൂടുതൽ സമയം വേണ്ടവർ പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കണം.
അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെ തിരെ പോലീസ് പിഴ ചുമത്തു. ബസുകൾ ബസ് സ്റ്റാന്റിൽ കയറുന്നതിനും, ഇറങ്ങുന്നതിനും പ്രത്യേക സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ 3 ദിവസം നടപ്പിലാക്കും. പ്രായോഗികമാ ണെന്ന് കണ്ടാൽ സ്ഥിര സംവിധാനം ഉണ്ടാക്കും. ബസ് സ്റ്റാന്റിൽ നിന്നും ബസിൽ യാത്രക്കാ രെ കയറ്റിയതിന് ശേഷം മെയിൽ റോഡിൽ നിന്നും യാത്രക്കാരെ കയറ്റുന്നത് അപകടവും, ഗതാഗത തടസം ഉണ്ടാക്കുന്നു ണ്ട്. ഇത്തരത്തിൽ യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കും.
ഗതാഗതം നിയന്ത്രിക്കുന്നതിന് പഴയങ്ങാടി അണ്ടർ പാസേജിലും, ടൗണിലും പോലീസിൻ്റെ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. തിരക്കുള്ള സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ ലോഡ് ഇറക്കുന്നത് ഒഴിവാക്കും.
MLA takes action to resolve traffic congestion in Pazhayaangadi